ബസ്സില്‍
അവള്‍ : ചേട്ടാ ഈ ബസ്സ് അഗര ജംങ്‌ഷനില്‍ പോകുമോ?
ഞാന്‍ : ഇല്ലല്ലോ. അതിനു മുമ്പുള്ള ലഫ്റ്റിലൂടെ അകത്തോട്ടു പോകും.
അവള്‍ : ചേട്ടനെവിടെയാ ഇറങ്ങേണ്ടത്?
ഞാന്‍ : എച്ച് എസ് ആറില്‍ ഇറങ്ങണം, ബലന്തൂരാണു പോകേണ്ടത്.
അവള്‍ : എനിക്കു മാര്‍ത്തഹള്ളിക്കു പോകാനാ
ഞാന്‍ : എന്റെ കൂടെ ഇറങ്ങിക്കോളൂ....
ബസ്സ് സ്റ്റോപ്പില്‍
അവള്‍ : ചേട്ടനെവിടെയാ വര്‍ക്ക് ചെയ്യുന്നത്.
ഞാന്‍ : അവിടെ അടുത്തു തന്നെയാണ് . <<കമ്പനിയുടെ പേരു പറഞ്ഞുകൊടുക്കുന്നു.>> നീയോ?
അവള്‍ : <<കമ്പനിയുടെ പേരു പറയുന്നു.>> ഡവലപ്പ്മെന്റാണ്.
ഞാന്‍ : :( കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ല. എന്താണു ഡൊമൈന്‍?
അവള്‍ : പി എച്ച് പി, ഫ്ലക്‌സ്
ഞാന്‍ : ഓക്കേ, നീ കാസര്‍ഗോഡു നിന്നാണോ കയറിയത്?
അവള്‍ : അല്ല, കാഞ്ഞങ്ങാടു നിന്നു.. ഞാന്‍ ചേട്ടനെ കണ്ടിരുന്നു. അവിടുന്നല്ലേ കയറിയത്... എന്റെ വീട് അവിടെ അടുത്തു തന്നെയാണ് - നിത്യാനന്ദസ്വാമീ ടെമ്പിളിന്റെ അടുത്തായിട്ട്...
ഞാന്‍ : എന്താ പേര്?
അവള്‍ : സൗമ്യ. ചേട്ടന്റെ പേരെന്താ?
ഞാന്‍ : രാജേഷ്.
സൗമ്യ : ചേട്ടാ അവിടെ പി എച്ച് പി-യില്‍ ഒഴിവു വല്ലതും ഉണ്ടാവുമോ?
ഞാന്‍ : ഇടയ്‌ക്കുണ്ടാവാറുണ്ട്. എത്ര വര്‍ഷമായി ഇവിടെ വര്‍ക്ക് ചെയ്യുന്നു?
സൗമ്യ: ഒന്നര വര്‍ഷമായി - മഡിവാളയായിരുന്നു മുമ്പ് താമസ്സിച്ചത്. ഇപ്പോള്‍ അങ്ങോട്ടു മാറിയിട്ട് കുറച്ചായി. രാവിലെ ബുദ്ധിമുട്ടുതന്നെ.
ഞാന്‍ : ശരിയാ. രണ്ടു ബസ്സു കയറേണ്ടി വരുന്നു.
സൗമ്യ : ചേട്ടന്റെ മെയിലൈഡി തരുമോ?
ഞാന്‍ : അതിനെന്താ.. << ഞാന്‍ മെയില്‍ ഐഡി കൊടുക്കുന്നു>>
സൗമ്യ മൊബൈലിലേക്ക് അതു ഫീഡ് ചെയ്യുന്നു.
ഞാന്‍ : ബസ്സു വരുന്നുണ്ട്. പോകാം.
സൗമ്യ: വാ പോകാം
ഓഫീസില്‍
ചായ കുടിച്ചു വന്ന് ഗൂഗിള്‍ ബസ്സു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈലില്‍ ഒരു മെസേജു വന്നു. ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :Soumya R has requested to add you as a friend on Facebook. You have 4 friends in common. Reply "add" to add, or "info" to get profile.
ചുണ്ടില്‍ നിന്നും ചെറിയൊരു ചിരി പടര്‍ന്നു കയറി, ഫെയ്‌സ്‌ബുക്ക് ഓപ്പണ്‍ ചെയ്യാനുള്ള ടൈം പോലും കൊടുക്കാതെ മറുപടി കൊടുത്തു : add
വീണ്ടും ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :You are now friends with Soumya R. Reply "sub"to subscribe to Soumya's Status.

4 comments:
ബസ് യാത്രയുടെ തുടക്കം. എന്റെ സീറ്റ് നമ്പര്‍ 2 വിന്റോസൈഡായിരുന്നു. ഡ്രൈവറുടെ തൊട്ടുപുറകില്‍ . സാധാരണഗതിയില്‍ അത് ലേഡീസിനുവേണ്ടി നീക്കിവെക്കാറാണു പതിവ്. ആരോ ക്യാന്‍സല്‍ ചെയ്തതിനാല്‍ അവസാനം എനിക്കു കിട്ടുകയായിരുന്നു. ബസ്സില്‍ കേറി ലാപ്‌ടോപ് തുറന്ന് വെറുതേ അതുമിതുമൊക്കെ നോക്കി സമയം കളയുകയായിരുന്നു ഞാന്‍. ബസ്സുവിട്ടു. കാഞ്ഞങ്ങാടു നിന്നും കാസര്‍ഗോഡേക്കു പോകുന്നു. മാണിക്കോത്ത് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഒരു സുന്ദരിക്കുട്ടി കയറി എന്റെ അടുത്തിരുന്നു. വളരെ നേരിയ ഒരു ടീഷര്‍ട്ടും ജീന്‍സും ധരിച്ച വെളുത്തുതുടുത്ത ഒരു സുന്ദരിക്കോത. ഞാന്‍ പക്ഷേ മൈന്‍റ്റ് ചെയ്തില്ല. എന്നാലും എനിക്കൊരു സംശയം എന്റെ സീറ്റ് നമ്പര്‍ മാറിക്കാണുമോ? അവള്‍ കുറച്ചിരുന്നിട്ട് എണീറ്റ് പുറകിലോട്ടു പോയി. ഞാന്‍ ടിക്കറ്റെടുത്ത് ഒന്നുകൂടെ നോക്കി... നമ്പര്‍ മാറിയിട്ടൊന്നും ഇല്ല - ഞാന്‍ വീണ്ടും ലാപ്പിലേക്ക് കൂപ്പുകുത്തി.
പത്ത് പതിഞ്ചുമിനിറ്റു കഴിഞ്ഞു കാണും അവള്‍ തിരിച്ചു വന്നു. എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. "ബാംഗ്ലൂര്‍ എന്തു ചെയ്യുന്നു?". ഒരു മര്യാദയുടെ പേരില്‍ ഞാന്‍ ചോദിച്ചു.
"ഇന്‍ഫോസിസിലാണ്. നിങ്ങളോ? "
ഞാനും പറഞ്ഞു.
"ങാ! എനിക്കറിയാം ആ കമ്പനിയില്‍ നിന്നും എനിക്കു മെയില്‍ കിട്ടാറുണ്ട് - കോള്‍സും വരും ഇടയ്‌ക്ക്"
ഞാനൊന്നു ചിരിച്ചു.
"നിങ്ങള്‍ ഡബിള്‍ സീറ്റിലിരിക്കാന്‍ വേണ്ടി തന്നെയാണോ ഈ സീറ്റു ബുക്ക് ചെയ്തത്?"
ഇവളെന്താ ഇങ്ങനെ ചോദിക്കുന്നത്? ഇരിക്കുമ്പോള്‍ തന്നെ എനിക്കൊരു ചമ്മലുണ്ടായിരുന്നു - ഇതു ലേഡീസ് സീറ്റാണല്ലോ എന്നൊരു വല്ലായ്മ. ഇവള്‍ എന്തിനാ അതില്‍ കേറി പിടിച്ചിരിക്കുന്നത്?
"ഞാനിന്നലെ ബുക്കു ചെയ്തതാ... ഈ സീറ്റ് ആരോ ക്യാന്‍സല്‍ ചെയ്തതിനാല്‍ എനിക്കു കിട്ടി - അല്ലാതെ ഞാന്‍ പ്രത്യേകം പറഞ്ഞെടുത്തതല്ല."
"പുറകില്‍ സിംഗിള്‍ സീറ്റില്‍ ഇരിക്കുന്നതില്‍ വിരോധമുണ്ടോ?"
"പുറകിലോ?"
"അത്ര പുറകിലല്ല. നാലാമത്തെ റോ! - വിന്റോസൈഡാണ്‍"
"ഞാനിവിടെ ഇരിക്കുന്നതില്‍ കുട്ടിക്കു ബുദ്ധിമുട്ടുണ്ടോ?"
"ഹേയ്! അതൊന്നുമല്ല, എന്റെ ഫ്രണ്ടവിടെയുണ്ട്, നിങ്ങള്‍ അങ്ങോട്ടു മാറിയാല്‍ ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാമായിരുന്നു"
"ഓക്കെ അതാണോ"
ഞാന്‍ സിസ്റ്റം ഷട്ഡൗണ്‍ ചെയ്തു. ബാഗെടുത്തു.
"കുട്ടീ ഫ്രണ്ടിനെ വിളിച്ചോളൂ..."
"ഗോവിന്ദ് ... ഗോവിന്ദ്..."അവള്‍ അവിടെ കിടന്ന് അലമുറയിട്ടു...
നാലാമത്തെ റോയില്‍ നിന്നും വിന്റോസൈഡിലെ സിംഗിള്‍ സീറ്റില്‍ നിന്നും ഗോയിന്ദന്‍ എണീറ്റു...
ഓഹോ! അപ്പോ ഇതായിരുന്നോ ഫ്രണ്ട്. ഞാന്‍ വിചാരിച്ചത് വേറൊരു പെണ്‍കുട്ടിയെയായിരുന്നു.
പിന്നീടവരുടെ സംസാരം ബസ്സിന്റെ ഇരമ്പലിനുമപ്പുറം കേട്ടുതുടങ്ങി. എവിടെയോ രാത്രിഭക്ഷണത്തിനു ബസ്സ് നിര്‍ത്തിയപ്പോള്‍ അവന്‍ അവളുടെ മടിയിലും അവള്‍ അവന്റെ മേലെയുമായി സുഖശയനത്തിലായിരുന്നു. ഞാനാണെങ്കില്‍ അപ്പുറത്തെ സീറ്റിലെ തടിയന്റെ കൂര്‍ക്കം വലിയിലും ചുമയിലും ഞെട്ടിയറിഞ്ഞ് ഈ ഇണക്കിളികളെ പ്രാകിക്കൊണ്ട് നേരം വെളുപ്പിച്ചെടുത്തു.
ആ '4 friends in common' ആരൊക്കെ ആണാവോ...!!!
@vaisakh hmm athilum nammalundo ennariyan alle?? enthayalum rajeshetta thyagam kollam.. sundariyaya oru penkutti vannu chodichathu kondalle nere marichu nammude goyindan vannu chodichal kodukkumayirunno??
അജിത്തേ പറ്റിപ്പോയി!
വൈശാഖേ, 4 friends -നെ തപ്പി നടക്കേണ്ട. നിങ്ങളാരുമല്ല - നിങ്ങള്‍ക്കാര്‍ക്കും അറിയുകയും ഇല്ല..
Post a Comment