Wednesday, July 25, 2012

ആരോട് തീർക്കും ഈ ആത്മരോഷം!!

എത്രയൊക്കെ പുരോഗമിച്ചിട്ടും ഐടി ഇത്രയൊക്കെ വളർച്ചനേടിയിട്ടും നമ്മുടെ നാട്ടിലെ അടിസ്ഥാന നികുതി പിരിവൊന്നും ഇനിയും കമ്പ്യൂട്ടറൈസ്‌ഡ് ആയിട്ടില്ല! ടെക്നോപാർക്കുകളും സ്മാർട് സിറ്റികളും ജില്ലതോറും കെട്ടാനുള്ള പുറപ്പാടിലാണ് മാറിവരുന്ന ഗവണ്മെന്റുകളുടെ ഉത്സാഹം.

അത്യാവശ്യമായി കമ്പ്യൂട്ടറൈസ്ഡ് ചെയ്യേണ്ട നിരവധി മേഖലകൾ ഗവണ്മെന്റിന്റേതായിട്ടുണ്ട്. കറന്റ് ചാർജ് അടയ്ക്കാനുള്ള സംവിധാനം, വിവിധ നികുതികൾ അടയ്ക്കാനുള്ള സംവിധാനം എന്നിങ്ങനെ എണ്ണിയാൽ തീരില്ല.

കഴിഞ്ഞ പ്രാവശ്യം നികുതി അടക്കാനായി വില്ലേജാപ്പീസിൽ പോവുകയുണ്ടായി. ഒരു വ്യാഴാഴ്‌ചയായിരുന്നു. ആകെ 8 രൂപയാണ് നികുതിയായി അടയ്‌ക്കേണ്ടിയിരുന്നത്. പുതിയതായിട്ടെടുത്ത ഇരിയയിലെ 20 സെന്റ് സ്ഥലത്തിന്റെ നികുതിയായിരുന്നു. വർഷം 8 രൂപയാണതിനു വേണ്ടത്!

ബാംഗ്ലൂരിൽ നിന്നും നാട്ടിൽ രണ്ടുദിവസത്തേക്കു മാത്രമായി എത്തുമ്പോളാണ് അമ്മ ഇത്തരം കൊനിഷ്‌ട് സംഗതിയുമായി വരിക. പിന്നെ പോകാൻ വേറെ ആരുമില്ലല്ലോ എന്ന ബോധം അലട്ടുമ്പോൾ വേഷം കെട്ടി ഓരോ ആവശ്യത്തിനായി ഇറങ്ങിത്തിരിക്കും.

ഇരിയ എന്ന സ്ഥലം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലായതിനാൽ അതിന്റെ വില്ലേജോഫീസ് പുല്ലൂരിൽ ആണ്, പുല്ലൂർ ബസ്സിറങ്ങി പിന്നെ 2 കിലോമീറ്ററോളം ഓട്ടോറിക്ഷയ്ക്ക് പോകണം. അങ്ങോട്ട് ബസ്സില്ല. 8 രൂപ അടക്കാനായി ഒരു ദിവസവും യാത്രാക്കൂലിയായി (അപ്പ് ആൻഡ് ഡൗൺ) 100 രൂപയോളവും ചെലവിട്ടാണ് പുല്ലൂർ വില്ലേജാഫീസിൽ എത്തിയത്. അവിടെ എത്തുമ്പോൾ ആണറിയുന്നത്, ആ വില്ലേജാഫീസിൽ വ്യാഴാഴ്‌ച നികുതി സ്വീകരിക്കില്ലത്രേ!! ആഴ്‌ചയിൽ ഒരു ദിവസം അവർ മറ്റെന്തോ പരിപാടിക്കായി മാറ്റിവെച്ചിരിക്കുന്നു!!

പിന്നെന്തു ചെയ്യാൻ വെള്ളിയാഴ്‌ച വീണ്ടും പോയി. എട്ടു രൂപ അടക്കാനായിട്ട് 200-ഇൽ അധികം രൂപയും രണ്ട് ദിവസവും പോയിക്കിട്ടി എന്നത് മിച്ചം.


0 comments:

Post a Comment

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ