Tuesday, October 20, 2009

പഴശ്ശിരാജയും ഫാന്‍‌സും

സിനിമാനിരൂപണം നടത്തി പരിചയമൊന്നുമില്ലാത്ത ആളാണു ഞാന്‍‍. സിനിമയെ കീറി മുറിച്ചുകൊണ്ടുള്ള വലിയ വലിയ നിരൂപണങ്ങള്‍‍ വായിച്ച് പലപ്പോഴും "ഹോ! അത്രയ്‍ക്കു വേണ്ടായിരുന്നു.." എന്നു പറഞ്ഞിട്ടുള്ളൊരു വ്യക്തിയുമാണ്. എങ്കിലും പറയാതെ വയ്യ. പഴശ്ശിരാജ എന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമാരംഗത്തെ മുടിചൂടാമന്നന്‍‍മാര്‍‍ ഒന്നിച്ചുനിന്നെന്നു കരുതി അത്ഭുതങ്ങള്‍‍‍ കാണാമെന്നു കരുതിയ ഞാനൊരു മണ്ടന്‍‍!


അഭിനയത്തികവില്‍‍‍ അഗ്രഗണ്യരായ ഒരുപാടു നടന്‍‍മാര്‍‍‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുഖം കാണിച്ചുപോകുന്നുണ്ട് പഴശ്ശിരാജ എന്ന ചിത്രത്തില്‍‍‍. തിലകനും നെടുമുടിവേണുവും ക്യാപ്‍റ്റന്‍‍‍ രാജുവും ലാലു അലക്‌സും ഒക്കെ ഇതില്‍‍‍പെടും. മമ്മൂട്ടിയുടെ ആവശ്യം തന്നെയില്ലാത്ത ഒരു ചിത്രമായിരുന്നു പഴശ്ശിരാജ. വെറുതേ നടക്കാനും മറ്റുമായി ഒരു രാജാവ്! മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. നന്നായി അഭിനയിക്കാനുള്ള നല്ലൊരു മുഹൂര്‍‍‍ത്തം പോലും മഹാനടനായ മമ്മൂട്ടിക്കൊത്തുവന്നില്ല. അഭിനയമെന്നു പറയാനാവില്ല; പ്രകടനം കൊണ്ട്,‍‍ മനസ്സില്‍‍‍ തങ്ങിനില്‍‍ക്കുന്നതു ശരത്‍കുമാറിന്റെ എടച്ചെന കുങ്കനും മനോജ്‍ കെ ജയന്റെ തലക്കല്‍ ചന്തുവും പത്മപ്രിയയുടെ നീലിയും മാത്രമാണ്. അതില്‍‍‍ തന്നെ പത്മപ്രിയയുടെ നീലി അവസാനം എവിടെപോയി മറഞ്ഞുവോ എന്തോ! വെട്ടേറ്റു വീണു കിടക്കുന്ന ശവ‌ശരീരങ്ങളില്‍‍‍‍‍, ആ സീന്‍‍‍ മറയുവോളം ഞാന്‍‍‍‍ പരതിനോക്കി കണ്ടില്ല. അവളുടെ ഉശിരോടെയുള്ള ചെറുത്തുനില്‍‍‍‍പ്പുകണ്ടപ്പോള്‍‍‍‍ അധികനേരം അങ്ങനെ നില്‍‍‍ക്കുമെന്നു തോന്നിയില്ല.

വേഷവിധാനങ്ങളൊക്കെ കൊള്ളാം. പണ്ട് കാലാപാനിയിലും ഏതാണ്ടിതുപോലെയൊക്കെ പഴയകാലത്തെ കൊണ്ടുവന്നതോര്‍‍ത്തുപോയി. ഓസ്‍ക്കാര്‍‍‍ ജേതാവ് റസ്സൂല്‍‍‍ പൂക്കുട്ടിയുടെ ശബ്ദ്സന്നിവേശവും എന്നെ ആകര്‍‍ഷിച്ചിട്ടില്ല. സംഘട്ടനങ്ങളിലൊക്കെ പതിവു സിനിമകളിലേതു പോലെ കര്‍‍‍ണകഠോര ശബ്ദങ്ങള്‍‍‍ തന്നെ. പിന്നണിസംഗീതവും കൊള്ളില്ല. ഇടിമുഴക്കത്തിനും വെടിയൊച്ചകള്‍‍‍ക്കും ഒരു പ്രത്യേകത തോന്നി.

പഴശ്ശിയുടെ ബാല്യകൗമാരങ്ങളെക്കുറിച്ചുള്ള അറിവുകളൊക്കെ എനിക്കന്യമാണ്. വളരെ ചെറുപ്പത്തില്‍‌ തന്നെ തന്റെ നാടിനെ കമ്പനിയുടെ അടിമത്തത്തില്‍‌‌ നിന്നും രക്ഷിക്കുമെന്ന് പരദേവതയായ മുഴക്കുന്നില്‍ ശ്രീപോര്‍ക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നുള്ളൊരു കഥയും കേട്ടിട്ടുണ്ട്. ചരിത്രരേഖകളിലെവിടെയെങ്കിലുമൊക്കെ തപ്പി അതിലേക്കു വെളിച്ചം വീശുന്ന എന്തെങ്കിലുമൊക്കെ സിനിമയില്‍‍‍ കാണിക്കുമായിരിക്കുമെന്നു പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. അന്നത്തെ രാഷ്‌ട്രീയ സാമൂഹിക പരിതസ്ഥിതിയെന്താണെന്നു വിശദീകരിക്കുന്നതിലും ഈ സിനിമ പരാചയപ്പെട്ടു. കമ്പനിക്കെതിരേ പടനയിച്ച ആദ്യത്തെ നാട്ടുരാജാവായ പഴശ്ശിത്തമ്പുരാന്റെ കഥ ഇത്ര ലാഘവത്തോടെ പറഞ്ഞുവെച്ചതു എന്തിനാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

മുസ്ലീം‌ സമുദായത്തിന്റെ എക്കാലത്തേയും വല്യ ശത്രുവായിട്ടാണ് വില്യം ലോഗന്‍‌ മലബാര്‍‌ മന്വലില്‍‌ വരച്ചുവെച്ചിട്ടുള്ളത്. താലിബ് അലിക്കുട്ടി എന്ന മാപ്പിള തലവനെയും മറ്റു പലരേയും പഴശ്ശിരാജാവ്‌ ചതിച്ചുകൊന്നതിനേപ്പറ്റിയും അനേകം പള്ളികള്‍‌ തകര്‍‌ത്തതിനേപ്പറ്റിയും ഒക്കെ മലബാര്‍‌ മന്വലില്‍‌ വിശദീകരിക്കപ്പെടുന്നുണ്ട്. ഇതിനേപ്പറ്റി ആരാഞ്ഞ കമ്പനിയോട്‌ ഇതൊക്കെ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നു മറുപടി പറഞ്ഞതിനേപ്പറ്റിയും ലോഗന്‍‌ വിശദീകരിക്കുന്നു. പഴശ്ശിത്തമ്പുരാന്‍‌ ടിപ്പു സുല്‍‌ത്താനുമായി ആയുധകൈമാറ്റം ചെയ്‌തിരുന്നു എന്ന്‍‌ കമ്പനി സംശയിച്ചിരുന്നു. ചരിത്രരേഖയായ മലബാര്‍‌ മന്വലിനെ മറികടന്ന്‌ മുസ്ലീം സമുദായത്തിന്റെ പ്രിയപ്പെട്ടവനായി തമ്പുരാനെ എം.ടി. വായിച്ചെടുത്തതെവിടെ നിന്നായിരിക്കും?

കേരളത്തിലെ അങ്ങോളമിങ്ങോളം വരുന്ന സാഹിത്യവിദ്യാര്‍‌ത്ഥികള്‍‌ ഒറ്റശ്ലോകമെന്ന പേരില്‍‌ കേരളവര്‍‌മ്മ പഴശ്ശിരാജാവിന്റെ കവിത്വത്തെ തൊട്ടറിയുന്നു. തന്റെ പ്രിയതമയായ കൈതേരി മാക്കത്തെ കുറിച്ച്‌ ഒളിവില്‍‌ താമസിക്കുന്ന പഴശ്ശിരാജാവ്‌ വിരഹതാപത്താല്‍‌ എഴുതിയതാണത്രേ അത്. അത്തരം കാര്യങ്ങളൊന്നും തന്നെ സിനിമയില്‍‌ സൂചിതമാവുന്നില്ല. എവിടെനിന്നും സം‌ഘടിപ്പിച്ചു എം.ടി ഈ പഴശ്ശിയെ? ഈ സിനിമ ചരിത്രത്തോടു നീതി പുലര്‍‌ത്തുന്നതല്ല. ഇത്‌ എം.ടി യുടെ പഴശ്ശിയാണ്. ഇനിയുമുണ്ട് എം.ടിക്കു തൊട്ടശുദ്ധമാക്കാന്‍‌ ചരിത്രപുരുഷന്‍‌മാര്‍‌ ഏറെ. കുഞ്ഞാലിമരയ്‌ക്കാറും വേലുത്തമ്പിദളവയും അങ്ങനെയങ്ങനെ ഒത്തിരിപ്പേര്‍‌. വഴിപോലെ നമുക്കു കണ്ടറിയാം.

യാതൊരുവിധ ആവശ്യവുമില്ലാതെ കുറേ പാട്ടുകളും ഉണ്ട്. സിനിമയാവുമ്പോള്‍‍‍ പിന്നെ പാട്ട് വേണമല്ലോ എന്നു നിനച്ചുകാണും അണിയറക്കാര്‍‍‍. വയനാടിന്റെ സൌന്ദര്യമെങ്കിലും കാണാമെന്നു കരുതി; അതും കിട്ടിയില്ല.

എം ടി സാറിന് പൊതുവേ വിശ്വസിക്കുന്ന കഥകളെ മാറ്റി എഴുതുക എന്നുള്ളതൊരു ത്രില്ലാണെന്നു തോന്നുന്നു. പണ്ട് ചതിയന്‍‍‍ ചന്തുവിനെ മമ്മൂട്ടിയിലൂടെ തന്നെ വിശുദ്ധിയുടെ കച്ചകെട്ടിച്ച് അനശ്വരനാക്കി; വടക്കന്റെ ഓമനയായ ഉണ്ണിയാര്‍‍‍ച്ചയെ ഒരു നാലാംകിട തേവിടിശ്ശിയാക്കി. തെക്കന്മാരതു വിശ്വാസിച്ചാലും വടക്കന്റെ മനസ്സില്‍‍‍ ഇന്നും ചന്തു ചതിയന്‍‍‍ തന്നെയാണ്. ആരോമല്‍‍‍ ചേകവരെ അങ്ങനെയൊരു അഹങ്കാരിയായി കാണാനും അല്പം ബുദ്ധിമുട്ടു തന്നെയായിരുന്നു. ഇവിടെയും ഉണ്ട് പഠഭേദം. പണ്ടുനമ്മളൊക്കെ പഠിച്ചതും പിന്നീട് കേട്ടറിഞ്ഞതും പുല്‍പ്പള്ളി കാട്ടില്‍ മാവിലാന്‍‍‍തോടിന്റെ കരയിലുള്ള അമ്പലത്തില്‍‍‍ ഒളിച്ചുതാമസ്സിച്ചു വന്ന പഴശ്ശിയെ അടുത്ത ചിലരുതന്നെ ഒറ്റികൊടുത്തതുമൂലം കമ്പനി പട്ടാളം വളയുകയും അവരുടെ വെടിയുണ്ട ദേഹത്തു പതിക്കും മുമ്പേതന്നെ വിരലിലണിഞ്ഞ വജ്രമോതിരം വിഴുങ്ങി അദ്ദേഹം ആത്മഹത്യചെയ്തുവെന്നും ആയിരുന്നു. മരണവേദനയോടെ പിടയുന്ന അദ്ദേഹം കമ്പനിപ്പട്ടാളത്തോടക്രോശിച്ചിതും നാട്ടില്‍‍‍ പാട്ടാണ്; "എന്റെ നാട്ടിനേയും എന്റെ ശരീരത്തേയും തൊട്ടശുദ്ധമാക്കാതെ കടന്നുപോകൂ." എന്ന്.

ആത്മഹത്യ ചെയ്താല്‍‍‍ സിനിമയിലെ വീരപുരുഷന്‍‍‍‍ ഒരു ഭീരുവായിപ്പോകുമെന്നു കരുതിയോ ആവോ? ഹേയ്! അതാവില്ല. മുമ്പുതന്നെ പഴശ്ശിയുടെ സര്‍‍‍വ്വസൈന്യാധിപനായ ശരത്‍‍കുമാറിന്റെ എടച്ചെന കുങ്കനെ ഒരു തോടിന്റെ വക്കില്‍‍‍വെച്ച് ആത്മഹത്യ ചെയ്യിപ്പിച്ചതുമൂലം സിനിമയുടെ ക്ലൈമാക്‍സും അങ്ങനെയൊരു ആത്മഹത്യയിലൂടെ തീര്‍‍‍ക്കുന്നതിന്റെ ഔചിത്യമോര്‍‍‍‍ത്തോ മറ്റോ ആയിരിക്കും കമ്പനിപ്പട്ടാളത്തിന്റെ മുമ്പില്‍‍‍പോയി "ഇന്നാ വെച്ചോ വെടി..!" എന്നു പറയാന്‍‍‍‍ എം ടി സാറിന്റെ പഴശ്ശിയെ പ്രേരിപ്പിച്ചത്. ഇവിടെ ഇങ്ങനെ ഒരു തിരുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല. പഴശ്ശിത്തമ്പുരാന്‍‍‍ വെടിയേറ്റു മരിച്ചു എന്നതിനേക്കാള്‍‍‍‍ പ്രചാരമുള്ള കഥ ആത്മഹത്യ ചെയ്തു എന്നുള്ളതിനു തന്നെയാണ്. ചന്തുവിന്റെ കഥ തിരുത്തിയതിലൂടെ എം ടി ചെയ്തത് എം ടിയുടേതായ പുതിയൊരു ചന്തുവിനെ സൃഷ്‍ടിക്കുകയായിരുന്നു; പുതിയൊരു വീരഗാഥ രചിക്കുകയായിരുന്നു. അന്നതെല്ലാവരും അകമഴിഞ്ഞു സ്വീകരിച്ചുകൊടുത്തതിന്റെ ദൂഷ്യഫലമാണോ ഇതെന്ന സംശയം ബക്കി നില്‍‍‍ക്കുന്നു. ഈ സിനിമയിനി ഹിന്ദിക്കാരും തമിഴന്‍‍മാരും തെലുങ്കന്‍‍‍മാരുമൊക്കെ കാണുമല്ലോ എന്നോര്‍‍‍ക്കുമ്പോള്‍‍‍‍ നന്നേ വിഷമമുണ്ട്. മലയാളത്തില്‍‍‍‍ വിരിഞ്ഞ ഓസ്‍കാര്‍‍‍ ചിത്രത്തിന്റെ ഒരു ഗതി!.

ഇരുപത്തേഴു കോടി മുടക്കിയ ഗോകുലം ഗോപാലേട്ടനോട് സഹതാപമുണ്ടു കേട്ടോ. മൂപ്പരോട്‍ ഒരു അപേക്ഷ കൂടിയുണ്ട്, മലയാളത്തില്‍‍‍ നിന്നു തന്നെ ആ തുക പിരിഞ്ഞു കിട്ടുകയാണെങ്കില്‍‍‍‍‍ ദയവുചെയ്‍ത് ഈ സിനിമ മറ്റു ഭാഷകാരെ കാണിക്കാതിരിക്കുക. "ഓ ഇത്രേ ഉള്ളോ പഴശ്ശിരജാവെന്ന ധീരയോദ്ധാവ്!" എന്നവര്‍‍‍‍ വിധി എഴുതും.

എങ്കിലും എല്ലാ മലയാളികളും ഈ സിനിമ കാണട്ടേ. ഗോകുലം ഗോപാലേട്ടന്റെ കമ്പനി പൂട്ടിച്ചേക്കരുത് ഈ സിനിമ. മൂപ്പര്‍‍‍‍ക്കിനി നടേശ്ശന്‍‍‍സാറിനെതിരെ പട നയിക്കാനുള്ളതാണ്.

ഫാന്‍സു‍‍‍കാര്‍‍‍‍ ഒരു മാറാശാപമായി മാറിയിരിക്കുന്നു. എന്തൊരു തോന്ന്യവാസമാണിക്കൂട്ടര്‍‍‍ തീയറ്ററിനുള്ളില്‍‍‍‍ കാട്ടിക്കൂട്ടിയത്! കേരളത്തിന്റെ ക്ഷുഭിതയൌവനം ഇത്രയും അധ:പതിച്ചുപോയല്ലോ എന്നോര്‍‍‍ത്തപ്പോള്‍‍‍‍ സങ്കടം തോന്നി. മമ്മൂട്ടിയുടെ ഫോട്ടോയില്‍‍‍‍ പാലഭിഷേകം നടത്തിയത്രേ വങ്കന്‍‍മാര്‍‍‍. മോഹന്‍‍‍‍ലാലിന്റെ ശബ്ദം തീയറ്ററില്‍‍‍‍ മുഴങ്ങിഅയപ്പോള്‍‍‍‍ തന്നെ ഒരു ഭാഗത്തു നിന്നും ലാലേട്ടനു ജയ്‍വിളികളും ആര്‍‍‍പ്പുവിളികളും തുടങ്ങി. ഉടനേ വന്നു പൂരത്തെറിയും കൂക്കിവിളികളും മറുഭാഗത്തുനിന്നും. എന്തോ ഭാഗ്യത്തിന്, ലാല്‍‍‍ പറയുന്നതൊക്കെ സ്‍ക്രീനില്‍‍‍‍ എഴുതിക്കാണിച്ചിരുന്നതിനാല്‍‍‍‍‍ മൂപ്പരെന്താ പറഞ്ഞെന്നു മനസ്സിലാക്കാനായി. അതും ഒരു വിരോധാഭാസമായി തോന്നി. ലാല്‍‍‍ പറയുന്നതൊക്കെ ഇംഗ്ലീഷില്‍‍‍ എഴുതിക്കാണിക്കുമ്പോള്‍‍‍‍ ഞാന്‍‍‍ കരുതി സിനിമയില്‍‍‍‍ അവസാനം വരെ ഇങ്ങനെ എഴുതിക്കാണിക്കും എന്ന്. എവിടെ! അതവിടം കൊണ്ടി നിര്‍‍‍ത്തിക്കളഞ്ഞു. ലാലിന്റെ ശബ്‍ദം കേള്‍‍‍ക്കുമ്പോള്‍‍‍ മമ്മൂട്ടി ആരാധകര്‍‍‍‍ തെറിപ്പാട്ടുപാടുമെന്നും അപ്പോളതു കേള്‍‍‍ക്കാനാവില്ലെന്നും അതുകൊണ്ട് അത്രയും ഭാഗം എഴുതിക്കാണിക്കുന്നതായിരിക്കും കൂടുതല്‍‍‍ ഉചിതമെന്നും കരുതിക്കാണുമായിരിക്കും. പൂക്കുട്ടി ശബ്ദമിശ്രണത്തില്‍‍‍ പകുതിയും ഫാന്‍‍‍സുകാരെന്ന ഈ ശാപജന്മങ്ങളുടെ ജയ്‍വിളികളില്‍‍‍‍ മുങ്ങിപ്പോവുകയും ചെയ്തു.

കേരളത്തില്‍‍‍ വളര്‍‍‍ന്നു വരുന്ന അരാഷ്‍ട്രീയവത്‍കരണമാണെന്നു തോന്നുന്നു ഇത്തരം വൃത്തികെട്ട കൂട്ടായ്‍‍മ‌കളുണ്ടാക്കാന്‍‍‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. ദിനംപ്രതി ദുഷിച്ചുനാറുന്ന രാഷ്‍ട്രീയപാര്‍‍‍ട്ടികള്‍‍‍ക്കെവിടെ സമയം അവരുടെ യുവാക്കളെ നയിക്കാന്‍‍‍. ‍പണ്ടു പാലഭിഷേകവും എഴുന്നെള്ളിപ്പും അമ്പലം കെട്ടലുമൊക്കെ തമിഴന്റെ കുത്തകയായിരുന്നു. സമീപഭാവിയില്‍‍‍ നമുക്കും കേള്‍‍‍ക്കാമെന്നു തോന്നുന്നു മമ്മൂട്ടിക്ക് അമ്പലം പണിഞ്ഞു, മോഹന്‍ലാലിന്റെ അമ്പലം പണി നടക്കുന്നു എന്നൊക്കെ. ഫാന്‍സിന്റെ അഴിഞ്ഞാട്ടങ്ങളെ അതാതു നടന്‍‌മാര്‍‌ പ്രോത്സാഹിപ്പിചു വിടുന്നുണ്ടോ എന്നൊന്നും അറിഞ്ഞുകൂടാ. എന്തായാലും ഇതവര്‍‌ക്കും ഗുണ‌ം ചെയ്യുമെന്നു തോന്നുന്നില്ല. അവരുടെ പരാക്രമങ്ങള്‍‌ കണ്ടുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.

Tuesday, August 25, 2009

Happy Onam


Click here to view the Greetings Card.


Click here to view the Greetings Card.

Monday, August 24, 2009

ഗുഹാന്തര

ഇതൊരു ടീം ഔട്ടിങിന്റെ കഥയാണ്. മുമ്പ്, സാമ്പത്തികമാന്ദ്യം ബാംഗ്ലൂരിനേയും ലോകത്തേയും ഒക്കെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതിനു ഒന്നോ രണ്ടോ മാസം മുമ്പ് കമ്പനിയില്‍ നിന്നും ഞങ്ങള്‍ അവസാനമായി നടത്തിയ ഒരു ഔട്ടിങിന്റെ കഥ. അതിനുമുമ്പ് ഓരോ ആറുമാസം കൂടുമ്പോഴുമുണ്ടാവുമായിരുന്നു ഇതുപോലുള്ള യാത്രകള്‍. ബാംഗ്ലൂരിന്റെ അല്പം ഔട്ടറിലായി, പണ്ട് വീരപ്പന്റെ സാമ്രാജ്യമായിരുന്ന സത്യമംഗലം വനാതിര്‍ത്തിയിലുള്ള‌ ഗുഹാന്തര [guhantara] എന്നൊരു അണ്ടര്‍ഗ്രൌണ്ട് റിസോര്‍ട്ടിലേക്കായിരുന്നു ഞങ്ങള്‍ അന്നു പോയത്. പത്തമ്പതുപേരുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല. ഇല്ലാന്നല്ല, അന്നേരം ടീമിലുണ്ടായിരുന്ന ഒരേയൊരു പെണ്‍കുട്ടി ആതിര നായര്‍ ആയിരുന്നു. അവളീ പ്രോഗ്രാമിനു വന്നിട്ടുമില്ല.

രാവിലെതന്നെ ഞങ്ങള്‍ ഗുഹാന്തര റിസോര്‍ട്ടില്‍ എത്തി. ഡാകിനിയമ്മൂമ്മയുടെ ഗുഹാമുഖം പോലൊരു എന്‍ട്രന്‍സ് മാത്രമേ പുറമേയ്ക്കുകാണാനുള്ളു. മുകളില്‍ ഒരു വലിയപ്രദേശമപ്പാടെ മുള്ളുവേലിയാല്‍ മറച്ചുവെച്ച ഒരു പാര്‍ക്കുപോലെ തോന്നിച്ചു. അടുത്തെങ്ങും ഒരു വീടുപോലുമില്ല. തികച്ചും വിജനമായപ്രദേശം. അധികമകലെയല്ലാതെ ഫോറസ്റ്റ്. അങ്ങിങ്ങായി ആടിനേയും പശുവിനേയുമൊക്കെ മേയ്‍ച്ചു നടക്കുന്ന ചില ഗ്രാമീണവാസികള്‍.ആ ഗുഹാമുഖവും തുടര്‍ന്നുള്ള വഴികളുമൊക്കെ കണ്ടാല്‍ കൃത്രിമമായുണ്ടാക്കിയതാണെന്നു പറയില്ല‌. അതിലൂടെ കേറിയാല്‍ നീണ്ടുനീണ്ടുപോകുന്ന വഴിയില്‍, ഇടവിട്ടിടവിട്ട് വിളക്കുകളുണ്ട്. ശ്വാസം കിട്ടാന്‍ വേണ്ടിയാവാം ഇടയ്‍ക്കൊക്കെ മുകളിലേക്ക് ചെറിയ ചെറിയ ദ്വാര‌ങ്ങളുമുണ്ട്. അതിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കു കയറുന്നുണ്ടായിരുന്നു. ആ യാത്ര അവസാനിക്കുന്നത് സാമാന്യം വലിയൊരു ഹാളിലേകാണ്. സൈഡിലൊരു കൊച്ചു സ്വിമ്മിങ്‍പൂളുണ്ട്. അതിനുനടുവിലൂടെ മുളകൊണ്ടുതീര്‍ത്തൊരു കൊച്ചുപാലം. ചുമരുകളൊക്കെ പുരാതനകാലത്തെ കൊത്തുപണികളെ ഓര്‍മ്മിപ്പിക്കുന്ന കലാവിരുന്നുകള്‍. എല്ലാം ആര്‍ട്ടിഫിഷ്യലാണ്. ആ ഹാളിന്റെ മറ്റുസൈഡുകളിലൊക്കെയായി ഒരുപാടു ഗുഹാവഴികളുണ്ട്. രാത്രിയുറക്കത്തിനുള്ള മുറികളും ആധുനിക കളികളായ ടേബിള്‍ടെന്നീസും മറ്റും കളിക്കാനുള്ള പ്ലേറൂമുകള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നുവേണ്ട എല്ലാമുണ്ടവിടെ. ഇടയ്‌ക്കൊക്കെ ആകാശം കാണാനുള്ള മുകളിലേക്കുള്ള വാതായനങ്ങള്‍. ഒരു വലിയ ഹോട്ടല്‍. എല്ലാം ഭൂമിക്കടിയില്‍! ഓരോ മുറികള്‍ക്കും പേരിട്ടിരിക്കുന്നത് സംസ്‍കൃതത്തിലാണ്, ഭോജനശാല, നാട്യശാല, ശൌച്യാലയം എന്നൊക്കെ. രാഗമണ്ഡപവും സാമവാദശാലയുമുണ്ടവിടെ.

ഞങ്ങള്‍ എല്ലാം നടന്നുകണ്ടു. അപ്പോഴേക്കും ബാംഗ്ലൂരിലെതന്നെ പ്രശസ്തങ്ങളായ രണ്ട് MNC- കളില്‍ നിന്നായി ഒരു വലിയ പടതന്നെ അവിടേയ്‍ക്കു വരികയുണ്ടായി. നല്ല നല്ല മലയാളച്ചന്തങ്ങള്‍ ചന്ദനക്കുറിയണിഞ്ഞു വരുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആശ്വാസം. തൃശ്ശൂര്‍കാരനായ പ്രേമും ഞാനുമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. ഞങ്ങളാ മലയാളിക്കുട്ടികളെ പരിചയപ്പെട്ട് അല്പം വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ദൂരെ ഹാളിനടുത്തുനിന്നും തമിഴന്‍ ഗുണശേഖരന്‍ വിളിക്കുന്നതുകണ്ടു. ഞങ്ങള്‍ അങ്ങോട്ടു ചെന്നപ്പോള്‍ വെങ്കിടേഷും അവിടെ നില്‍പ്പൂണ്ടായിരുന്നു. അവന്‍ കണ്ണുകൊണ്ട് സ്വിമ്മിങ്‍പൂളിലേക്കു നോക്കാന്‍ ആഗ്യം കാണിച്ചു. അവിടെ ഒരു പെണ്‍കുട്ടി നമ്മുടെ നയന്‍താരയേയും ഷക്കീലച്ചേച്ചിയേയുമൊക്കെ തോല്‍പ്പിച്ചിട്ടേയിനികാര്യമുള്ളൂ എന്നമട്ടില്‍ സ്വിമ്മിങ്‍ഡ്രസ്സില്‍ കിടന്നുപുളയുകയാണ്. അവള്‍ വെള്ളത്തില്‍ ഇരുന്നും കമിഞ്ഞും മലര്‍ന്നുമൊക്കെ നീന്തിക്കളിക്കുന്നു. ഇതുകണ്ടപ്പോള്‍ അങ്ങനെ അവിടെ നിന്നും സീന്‍ പിടിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. നമുക്കു വലിയ മാന്യന്‍മാരാകാന്‍ കിട്ടിയ ഒരു അവസരമല്ലേ, വെറുതേ പഴാക്കരുതല്ലോ. പക്ഷേ വെങ്കിടേശന്‍ വിട്ടില്ല. അവന്‍ അപ്പോള്‍തന്നെ അവന്റെ ഡ്രസ്സൊക്കെ അഴിച്ചുകൈയില്‍ തന്നു ഒരു ബര്‍മ്മുഡ മാത്രം ധരിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി. ഗുണശേഖരന്‍ 'വെങ്കിടേശന്റെ കുളിസ്സീന്‍' ഒരൂ സെക്കന്റുപോലും കളയാതെ വീഡിയോ ആയും ഫോട്ടോ ആയും പകര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, കൂടെ കുളിക്കുന്ന പെണ്‍കൊച്ചിന് ഒരു കുലുക്കവും ഇല്ലായിരുന്നു.


ഞങ്ങള്‍ മെല്ലെ അവിടെനിന്നും വലിഞ്ഞു. ബാംഗ്ലൂരില്‍ വന്നിട്ട് ഇത്രയൊക്കെയായിട്ടും മനസ്സിനിണങ്ങിയ ഒരു മലയാളിക്കുട്ടിയേയും കണ്ടുകിട്ടാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാന്‍. അല്പകാലമൊന്നു പ്രേമിക്കണം, പിന്നെ സഖിയായി കൂടെക്കൂട്ടണം. രണ്ടുപേര്‍ക്കും ജോലി കൂടിയുണ്ടെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാന്‍ പരമസുഖമാണ്. ഇത്തരം നല്ല ചിന്തകളേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. അപ്പോഴാണ് മലയാളിചന്തങ്ങളുടെ ഈ അരങ്ങേറ്റം.


ഒരുകുട്ടിയെ അതില്‍ നിന്നും നോക്കിവെച്ചു. നല്ല ഗ്രാമീണത തോന്നിക്കുന്ന ഒരു കുട്ടി. വെളുവെളാന്നു വെളുത്ത ചുരിദാറും ഇട്ടവള്‍ പാറി നടക്കുന്നതു കാണാന്‍ തന്നെയൊരു ഐശ്വര്യമായിരുന്നു. ഇരുട്ടുള്ള ആ ഇടനാഴികളിലെ വെളിച്ചമായിരുന്നു അവള്‍. പേരു ചോദിച്ചു; നാടുചോദിച്ചു. പിരിയാന്‍നേരമാവുമ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിക്കുകയുമാവാം എന്നു കരുതി. അത്യാവശ്യമൊന്നു പഠിച്ചതിനുശേഷം, ആരും പറഞ്ഞുവെച്ചിട്ടില്ലെങ്കില്‍ ഇഷ്ടം അങ്ങോട്ടു തുറന്നുപറയാം. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ മനക്കോട്ടകളുടെ ചിറകിലേന്തി നടന്നു.


ഇവിടെ ബാംഗ്ലൂരുള്ള‌ ഒരുമാതിരി പെണ്‍കുട്ടികള്‍ക്കൊക്കെ ഒന്നോരണ്ടോ കാമുകന്‍‍മാര്‍വെച്ചുണ്ടത്രേ. ഫ്രീആയിട്ടുള്ള ഒന്നിനെകിട്ടാന്‍ പാടാണ് എന്നാണ് ബാംഗ്ലൂരിന്റെ മനശ്ശാസ്ത്രം അറിയാവുന്ന കൂട്ടുകാര്‍ പറഞ്ഞുതന്നിട്ടുള്ളത്. പിന്നെ ക്രഡിറ്റ്കാര്‍ഡും ബൈക്കുമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്കിവിടെ ക്ഷാമവുമില്ലാത്രേ. തനി നാടനായ എനിക്കിതിനോടൊന്നും യോജിച്ചുപോകാന്‍ തീരെ പറ്റുമായിരുന്നില്ല. ബൈക്കോടികാനാണെങ്കില്‍ തീരെ അറിയുകയുമില്ല. ആയ കാലത്ത് നല്ലൊരുപെണ്ണിനെ നോക്കി പ്രേമിച്ചിരുന്നെങ്കില്‍ ഈ വയസ്സാം കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് റൂംമേറ്റിന്റെ കമന്റും ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്. അതെന്തെങ്കിലുമാകട്ടെ, എന്തായാലും ഇവളെ പൊക്കണം എന്നു ഞാന്‍ തീരുമാനിച്ചു. കൂട്ടുകാരുടെ പരാതി മാറ്റുകയുമാവാം. ഇവളങ്ങനെ കൂട്ടുകാര്‍ പറഞ്ഞതുപോലുള്ള‌ പെണ്‍കുട്ടിയൊന്നുമല്ല എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരുന്നു ഞാന്‍. ബാംഗ്ലൂരില്‍ ഒത്തിരി നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. കല്യാണത്തിനുള്ള ക്രൈറ്റീരിയ വരുമ്പോളവിടെയൊക്കെ പ്രശ്നമാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കി. ഈ കുട്ടിയാവുമ്പോള്‍ കാസര്‍ഗോഡിനടുത്താണ് പയ്യന്നൂരില്‍. ഒരുമണിക്കൂര്‍ യാത്രയേ ഉള്ളു...


ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. വളരെ സുഭിക്ഷമായിത്തന്നെ കഴിഞ്ഞു. വെജും നോണും ഒക്കെയുണ്ടായിരുന്നു. ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് വെജിറ്റേറിയനാണ്. കഴിച്ചുകഴിഞ്ഞ ഉടനേ എല്ലാവരും പല കളികളിലായിട്ടേര്‍പ്പെട്ടു. ചെസ്സ്, ക്യാരംസ്... ഇങ്ങനെപോകുന്നു കളികള്‍. അല്പം സമയം കഴിഞ്ഞപ്പോള്‍ ഹാളില്‍ നിന്നും ഏതോ ഹിന്ദിപ്പാട്ടിന്റെ കാതടിച്ചുപോകുന്ന സൌണ്ട് കേള്‍ക്കാന്‍ തുടങ്ങി. അവിടെ ഡാന്‍സ്‌ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങോട്ടു ചെന്നു. "റെയിന്‍ഡന്‍‌സ്‌" എന്നാണത്രേ അതിനുപറയുക. ഞാനാദ്യമായിട്ടാണിങ്ങനെ ഒരു ഡന്‍സിനെപ്പറ്റി കേള്‍ക്കുന്നതും കാണുന്നതും. സിണിമയിലൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ... മുമ്പൊരിക്കല്‍ ഒരു കൊടൈക്കനാല്‍ ട്രിപ്പില്‍ "ഫയര്‍ഡാന്‍സി"നെ പരിചയപ്പെട്ടിരുന്നു. ഇത് അതിന്റെ മറ്റൊരുരൂപം ഡ്യൂപ്ലിക്കേറ്റായി മഴയുണ്ടാക്കി അതിനുകീഴെനിന്നും വൃത്തികെട്ടശരീരചലനങ്ങളോടെ ആണുംപെണ്ണുമൊക്കെ ഒന്നിച്ചു തുള്ളുക, കൈകോര്‍ത്തുപിടിച്ച്‍ വട്ടത്തിലോടുക, കാലുതട്ടിയിട്ടെന്നപോലെ കെട്ടിമറിഞ്ഞുവീഴുക‌ ഇതൊക്കെയാണ് ഈ "മഴനൃത്തം".


ഞങ്ങളും അങ്ങോട്ടുചെന്നു. ഡാന്‍സ് തകര്‍ത്തു പെയ്യുകയാണ്. സൈഡില്‍ ചേട്ടന്‍‍മാരുടേയും ചേച്ചിമാരുടേയും പേക്കൂത്തുകളൊന്നും ശ്രദ്ധിക്കാതെ ഒരു നാലുവയസ്സുകാരന്‍ പയ്യനും ഡാന്സുകളിക്കുന്നുണ്ടായിരുന്നു. അവന്‍ അമ്മയെ തന്റെ ഡാന്‍സുകാണിച്ച് അവരെക്കൂടി കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്നു കര്‍ണകഠോരങ്ങളായിരുന്നു. ഡാന്‍സില്‍ മുറുകി ഓരോ ആളും വിഭ്രാന്തിയിലെന്നപോലെ ചലിക്കുകയാണ്.


വിഷമത്തോടെ എനിക്കുകാണേണ്ടിവന്നു; ആ ചടുലതാളപ്പുളപ്പില്‍, ചന്ദനക്കുറിതൊട്ടുവന്ന ആ മലയാളിത്തനിമയും നനഞ്ഞൊട്ടിയ വസ്ത്രവുമായി, ഉറയ്‍ക്കാത്ത ചുവടുകളോടെ ആള്‍ക്കൂട്ടത്തില്‍ മിന്നിമറയുന്നു. നടനവൈകൃതത്തിന്റെ കളിയരങ്ങില്‍ അവള്‍ ആടിത്തിമര്‍ക്കുകയാണ്. ആണുങ്ങളില്‍ ചിലര്‍ ബനിയനിട്ടിട്ടുണ്ട്. ചിലര്‍ ട്രൌസര്‍ മാത്രം. പെണ്‍കുട്ടികളിലധികവും ടീ ഷര്‍ട്ടുപോലുള്ള പേരറിയാത്ത എന്തൊക്കെയോ വസ്ത്രങ്ങളാണീട്ടിരിക്കുന്നത്. ചിലര്‍ക്കതുപേരിനുമാത്രം. മണിക്കൂറുകളോളം നീണ്ടുനിന്നു ആ പരിപാടി. അതുവെറുമൊരു റിഹേഴ്‍സല്‍ മാത്രമായിരുന്നുവത്രേ..! രാത്രി ഭക്ഷണത്തിന്റെ സമയത്താണ് ശരിയായ ഡാന്‍സുവരിക. എന്തോ, അതുകൂടികാണാനുള്ള ഭാഗ്യമുണ്ടായില്ല. ഞങ്ങളുടേത് ഒരു വണ്‍ഡേട്രിപ്പായിരുന്നു. ഗൂഗിളെടുത്ത് guhantara bangalore എന്നു സേര്‍ച്ചുചെയ്താല്‍ നിങ്ങള്‍ക്കുകാണാവുന്നതാണ് ആ റിസോര്‍ട്ടിന്റെ വിശദവിവരങ്ങള്‍, ചിത്രങ്ങള്‍ സഹിതം.


അന്നു നിര്‍ത്തിയതാണെന്റെ മലയാളച്ചന്തം തേടിയുള്ള തെരച്ചില്‍. ഈയിടെ കമ്പനിയില്‍ പുതിയതായി വന്ന ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് "ദാ ഇദ്ദേഹത്തിന് ആക്‍സഞ്ചറിലൊരു പെണ്‍കുട്ടിയെ കണ്ടെത്താമോ" എന്നു ചോദിച്ചപ്പോള്‍ വീണ്ടുമോര്‍ത്തുപോയി ഞാനിതൊക്കെ.


ആരേയും കുറ്റപ്പെടുത്താനായിട്ടെഴുതിയതല്ല. നാടോടുമ്പോള്‍ അതിന്റെ നടുവില്‍ കൂടെ തന്നെ ഓടണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോകും. കൂടുകാരെവിളിച്ച് ഇടയ്ക്കിടയ്ക്ക് വീശിയില്ലെങ്കില്‍, ഫോറത്തില്‍ പോയി വായിനോക്കിയില്ലെങ്കില്‍ വിലകൂടിയ സിഗരറ്റുപാക്കുകള്‍ കൈയിലില്ലെങ്കില്‍ അവധിദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മണിവരെ കിടന്നുറങ്ങിയില്ലെങ്കില്‍ ഇതിനൊക്കെ സമാധാനം പറഞ്ഞു മടുത്തുപോകും. അതാണു ബാംഗ്ലൂര്‍...! വഴിപിഴച്ച ജന്മങ്ങളുടെ വിഴുപ്പുചാലായി നിമിഷം പ്രതിമാറിക്കൊണ്ടിരിക്കുന്ന നഗരം. നല്ലതേത്‍ ചീത്തയേതെന്നു തിരിച്ചറിയാനാവാതെ മാറിനിന്നുകാണുക മാത്രമേ എന്നേപ്പോലുള്ളവര്‍ക്കു വിധിച്ചിട്ടുള്ളൂ..

Tuesday, August 18, 2009

Surya Namaskar | Salutations to the Sun

Practicing sun salutations regularly can produce longevity, efficiency, strength and improve overall health. You can make your waist and spine flexible through sun salutations. You can tone up and beautify your arms and broaden your chest. If your spirit has started sagging lately, practice sun salutations to revive and rekindle your lost and drooping spirit.

Surya Namaskar is included in the regular routine of prayer and worship. Means it must be practiced regularly. Its greater importance has been described in the scriptures. As per the scriptures, a single day worship of the sun has virtues equivalent to the bestowal presentation of one lakh milk cows. Like worship, Surya Namaskaras too has their own significance. Surya Namaskara means prayer (Vandana) of Lord Surya. Surya Vandana is short. Surya Namaskara is an ancient system of Indian exercise. Stand facing the east at dawn and peacefully chant the mantras to pray Lord Surya and offer red sandals, flowers, rice grains (Akshatas) with water of simply the water alone as ARGHE (libation) and perform Surya Namaskara. This whole process must be performed before the sunrise is better.

Making difficult body movements becomes easy and your movements also become more graceful through practicing sun salutations. Unpleasant body odors are eradicated by Surya Namaskar. If your Adam’s apple has become abnormally prominent, it can be reduced through regularly performing sun salutations. Of course you can reduce your fat and get rid of love handles and beer belly through this exercise.

Even premature greying of hair and excessive hair fall can be arrested through sun salutations. Women can benefit a lot by practicing sun salutations. The process of child birth can become easier and hassle free or pain free and menstrual irregularity gets suppressed by regular practice of sun salutations.

If your breasts have started to sag, this exercise will stimulate the breast mass and restore firmness to your breasts, making them perkier. The pectoral muscles are strengthened and the glands are stimulated through this exercise. This helps to restore lost elasticity and improves the flexibility of muscles.

Skin disorders are prevented and the skin is refreshed through Surya Namaskar.
The function of the endocrine glands as well as that of the thyroid gland is normalized and your anxiety is calmed down through this exercise. It will even eliminate insomnia and promote deep sleep.

Your memory power is improved and the nervous system is toned up through sun salutations. Various kinds of toxic gases including carbon dioxide, and that too in large quantities are eliminated through the practice of Surya Namaskar. Thus this exercise is a kind of detoxifying agent for your body.

The blood is oxygenated and the lungs are thoroughly ventilated through the performance of this exercise. Even the muscles of your abdomen are strengthened. You can eliminate dyspepsia and constipation and activate your digestion and tone up the digestive system through Surya Namaskar.

For Devotees

The 12 Names of Surya - the Sun
1) Om Maitreya nam-ah       (The friend of all)
2)   Om Ravaye nam-ah         (Praised by all)
3)   Om Suryaya nam-ah       (The guide of all)
4)   Om Bhanave nam-ah      (The bestower of beauty)
5)   Om Khagaya nam-ah     (Stimulator of the senses)
6)   Om Pushne nam-ah        (The nourisher of all)
7)   Om Hiranyagarbhaya nam-ah   (The creator)
8)   Om Marichaye nam-ah   (Destroyer of disease)
9)   Om Adityaya nam-ah      (The inspirer)
10) Om Savitre nam-ah          (The purifier)
11) Om Arkaya nam-ah         (The radiant)
12) Om Bhaskaraya nam-ah    (The illuminator)


The 108 Names of Surya

Brahma once recounted to the sages the one hundred and eight sacred names of Surya. The Brahma Purana lists these names and we reproduce them in nine groups of twelve names each.

(1) Surya, Archana, Bhagavana, Tvashta, Pusha, Arka, Savita, Ravi, Gabhastimana, Aja, Kala, Mrityu.

(2) Dhata, Prabhakara, Prithivi, Jala, Teja, Akasha, Vayu, Parayana, Soma, Brihaspati, Shukra, Budha.

(3) Angaraka, Indra, Vivasvana, Diptamshu, Shuchi, Shouri,Shanaishvara, Brahma, Vishu, Rudra, Skanda, Vaishravana.

(4) Yama, Vaidyuta, Jathara, Agni, Aindhana, Tejohapti, Dharmadhvaja, Vedakarta, Vedanga, Vedavahana, Krita, Treta.

(5) Dvapara, Kali, Sarvasurashraya, Kala, Kashtha, Muhurta, Kshapa, Yama, Kshana, Samvatsara, Ashvattha, Kalachakra.

(6) Vibhavasu, Shashvata, Purusha, Yogi, Vyaktavyakta, Sanatana, Kaladhyaksha, Prajadhyaksha, Vishvakarma, Tamonuda, Varuna, Sagara.

(7) Amsha, Jimuta, Jivana, Ariha, Bhutashraya, Bhutapati, Sarvalokanamaskrita, Shrashta, Samvartaka, Vahni, Sarvadi, Alolupa.

(8) Anata, Kapila, Bhanu, Kamada, Sarvotamukha, Jaya, Vishala, Varada, Sarvabhutasevita, Mana, Suparna, Bhutadi.

(9) Shighraga, Pranadharana, Dhanvantari, Dhumaketu, Adideva, Aditinandana, Dvadashatma, Ravi, Daksha, Pita, Mata, Pitamaha.

Wednesday, July 15, 2009

ചില ആത്മീയവ്യഭിചാരങ്ങള്‍


ഈ അടുത്തകാലത്ത്, ഒരു കൂട്ടുകാരന്‍ എനിക്കൊരു മെയില്‍ അയച്ചു. ഒരു വീഡിയോ. കുറേനാള്‍ ഞാനാ വീഡിയോ ഓപ്പണ്‍ ചെയ്തതേയില്ല. ഒരിക്കല്‍ അല്പം സമയം കിട്ടിയപ്പോള്‍, ഇതുപോലെ തുറന്നുനോക്കാതെ മാറ്റിവെച്ച മെയിലുകള്‍ തുറന്നുനോക്കുമ്പോളാണിതു കണ്ടത്...! വീഡിയോ കണ്ടപ്പോള്‍ എന്തുപറയണം എന്നുപറയാനാവാത്ത അവസ്‌ഥ...!

നമ്മുടെ നാട്ടില്‍ ക്രിസ്‌ത്യന്‍‌മിഷണറിമാര്‍‌ക്കെതിരെ നടക്കുന്ന കൈയ്യേറ്റങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമൊക്കെ ഒരുപാടു ചര്‍ച്ചകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. ന്യൂനപക്ഷപീഢനമെന്നും തീവ്രഹിന്ദുത്വവാദികളുടെ ഹിഡണ്‍‌ അജണ്ടയെന്നുമൊക്കെ പല പേരില്‍ നമ്മളതിനെ വായിച്ചറിഞ്ഞു. എല്ലാ ചര്‍ച്ചകളിലും അധികം ഉയാരാതിരുന്ന ഒരു കാര്യമായിരുന്നു ഇവിടെ ക്രിസ്‌ത്യന്‍‌മിഷണറിമാര്‍‌ മാത്രമാണ് മതം‌മാറ്റത്തിന്റെപേരില്‍ കൊലചെയ്യപ്പെടുന്നത് എന്നുള്ളകാര്യം. ഒരു മുസ്ലീം‌മതത്തില്‍‌പെട്ടയാളോ അല്ലെങ്കില്‍ മറ്റുമതങ്ങളില്‍ പെട്ടയാളോ ഇതുവരെ മതം മാറ്റം എന്ന പേരില്‍ കല്ലെറിയപ്പെട്ടതായികേട്ടിട്ടില്ല.

ഇവിടെ ഈ വീഡിയോ നോക്കുക. നമ്മുടെ ബഹുമാനപ്പെട്ട ദേശീയപതാകയിലെ മുകളിലെ നിറം ആള്‍ബലംകൊണ്ടും കൈയൂക്കുകൊണ്ടും തോന്നിയതൊക്കെ നടപ്പാക്കുന്ന ഒരു വിഭാഗത്തെയും, താഴത്തെ നിറം (പച്ച) മറ്റൊരുകൂട്ടരുടെ ചെയ്തികളേയും സൂചിപ്പിക്കുന്നു എന്നും എന്നാല്‍ അധികാരത്തിന്റെ അശോകചക്രം നമ്മള്‍‌ക്കുതന്നെ എന്നും പ്രസ്‌താപിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ശോകം അകറ്റുന്ന (അശോക)ചക്രം നമുക്കുസ്വന്തമെന്നും മേല്‍‌പ്പറഞ്ഞകക്ഷികള്‍ അതിനായി തങ്ങളോടുചേരണമെന്നും വിശദീകരിക്കപ്പെടുന്നു. ഇതൊക്കെ ഇത്ര കൃത്യമായി ഡിസൈന്‍ ചെയ്തതിനു ദൈവത്തിനൊരു സ്‌തുതിയും പറയുന്നു ഈ മഹാന്‍.

മൂര്‍ഖന്റെ വിഷമിറങ്ങിയ ചിന്തയാണോ ദൈവമേ ഇതൊക്കെ എന്നൊരു സംശയമുണ്ടായിരുന്നു ആദ്യം... എന്നാലും ഇതുകേട്ടപ്പോള്‍ ഒരു വല്ലായ്‌മ തോന്നി. അറിവ്‌ ആയുധമാണ്‌. പുതിയ വ്യഖ്യാനങ്ങള്‍ മെനയാന്‍ ഉതകുമത്. അറിവുള്ളവന്‍ നാറിയാല്‍ അവന്‍ പരമനാറിയുമാവും കാരണം അവന്‍ അറിവുകള്‍ക്കു പുത്തന്‍ വ്യഖ്യാനങ്ങള്‍കൊടുത്ത്‌ അതിനെ വളച്ചൊടിക്കും. ശ്രീമത് ഭഗവത്‌ഗീതയേയും വിശുദ്ധ ഖുറാനേയും മറ്റും കൂട്ടുപിടിച്ച് അതില്‍ പറഞ്ഞിരിക്കുന്ന പലതും തങ്ങളെക്കുറിച്ചാണെന്നു തെരുവുപ്രസംഗം നടത്തിയ ഒരാളെ ഞാന്‍ പണ്ടു കോട്ടയം പട്ടണത്തില്‍ കണ്ടിരുന്നു. കാര്യകാരണസഹിതമുള്ള വിശദീകരണമായിരുന്നു...! പിഴച്ചനാക്കിനാല്‍ പടച്ചുവിടുന്ന ദുര്‍‌വാക്കുകളുടെ ഫലം പലപ്പോഴും നിരപരാധികള്‍ അനുഭവിക്കേണ്ടിവരുന്നു. ബഹുജനം പലവിധമെന്നു കേട്ടിട്ടില്ലേ എല്ലാവരും എല്ലാം കേട്ടിരുന്നുവെന്നു വരില്ല. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാടു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു; അതു നിത്യജീവിതത്തില്‍ ആയാല്‍ പോലും.

ഇനി നിങ്ങള്‍ ഈ വീഡിയോ കണ്ടിട്ടുപറയൂ; മൂര്‍ഖന്റെ വിഷചിന്തയില്‍ വല്ല കഴമ്പും ഉണ്ടോ എന്ന്‌. ഇല്ലെങ്കില്‍ തല്ലിക്കൊന്നോളൂ ഈ മൂര്‍ഖനെ.ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ