Wednesday, February 29, 2012

Useful Google Operators

Useful Google Operators
Google has several operators that can help you find specific information, specific websites or inquire about the indexing of your own site, below you will find the most important ones:

define: – This operator will find definitions for a certain term or word over the Internet. Very useful when you come across a strange word when writing a post. (i.e. define: opportunity ).

info: – The info operator will list the sets of information that Google has from a specific website (i.e. info:www.chayilyam.com )

site: – This operator can be used to see the number of indexed pages on your site (i.e. site:www.yoursite.com). Alternative it can also be used to search for information inside a specific site or class of sites. (i.e. തെയ്യം site:chayilyam.com will search for the term തെയ്യം inside in chayilyam.com).

link: – The link operator allows you to find backlinks pointing to your site. Unfortunately the count is not updated frequently and not all backlinks are shown (arguably because Google does not want to reveal details about its search algorithm).

allinurl: – Using this operator will limit the search to results that contain the desired keywords on the URL structure. (i.e. allinurl:wikipedia )

fileformat: – Useful operator for findind specific file formats. Sometimes you know that the information you are looking for is likely to be contained in a PDF document or on a PowerPoint presentation, for instance. (i.e. fileformat:.pdf ramayana will search for PDF documents that contain the terms "ramayana”)

Tuesday, February 21, 2012

പ്രവാചകന്റെ മുടിയും ചുട്ട കോഴിയും!!



പ്രവാചകന്റെ വചനങ്ങൾക്കാണോ അതോ പ്രവാചകന്റെ രോമത്തിനാണോ പ്രസക്തി? പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ മതനേതാക്കളും രാഷ്‌ട്രീയക്കാരും ഡയലോഗ് മഹാമഹം നടത്തി വരികയാണല്ലോ!

വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലും മതങ്ങൾ അവരുടെ വിശ്വാസപ്രമാണങ്ങൾ കാറ്റിൽ പറത്തി ഇടപെടുകയും അനധികൃതമായി സ്വത്തും പണവും സമ്പാദിക്കുകയും ചെയ്യുന്നു. ആരും ചോദ്യം ചെയ്യാനില്ലാതെ ടാക്‌സ്പോലും അടക്കേണ്ടാത്ത വിധത്തില്‍ വിദേശപ്പണകൊണ്ട് മതനേതാക്കള്‍ തടിച്ചുകൊഴുക്കുന്നു. സുഖലോലുപതയുടെ അമൃതാനന്ദകരമായ ആലസ്യത്തിലവര്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥവൃന്ഥത്തേയും നിയന്ത്രിക്കുന്നു... അവര്‍ക്ക് എന്തുമാവാം!!

രാഷ്ട്രീയക്കാർക്കും സാമാന്യജനങ്ങൾക്കും മതകാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു മതത്തിന്റെ ഭാഗമായി നിന്നാലേ അതില്‍ നടക്കുന്ന അനാചാരത്തിനെതിരെ ശബ്ദിക്കാവൂ എന്നാണോ? ചുട്ടകോഴിയെ പറപ്പിക്കുമെന്നും പറഞ്ഞു നടക്കുന്ന ഒരു മന്ത്രവാദിയുണ്ടായിരുന്നു പണ്ട് നാട്ടിൽ. മുടിയുടെ പ്രശ്നം അറിഞ്ഞനാൾ മുതൽ എന്റെ മനസ്സിൽ കാന്തപുരവും ആ മന്ത്രവാദിയും ഒന്നായതുപോലെ!!


തങ്ങളെ ചോദ്യം ചെയ്യാനും തങ്ങളുടെ തോന്ന്യവാസങ്ങളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനും പാടില്ല എന്നവർ ആഗ്രഹിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? സാമാന്യബുദ്ധിക്ക് നിരക്കാത്ത പലതും മതങ്ങളിലും മറ്റു വിശ്വാസങ്ങളിലും കാണും - സത്യം തന്നെ! എന്നാലും അതിനുവേണ്ടി ഈ നൂറ്റാണ്ടില്‍ ഇത്രയും പണം കളയുകയും വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞൂറ്റി അവന്റെ കഞ്ഞിയില്‍ കൈയിട്ടുവാരാനും മത നേതാക്കള്‍ തുനിയുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്. ശുദ്ധതട്ടിപ്പാണെന്നു കണ്ട കാര്യത്തിൽ ഒരു പാർട്ടീനേതാവ് പ്രതികരിച്ചു എന്നു പറയുമ്പോഴേക്കും തകർന്നു വീഴുന്നതല്ല കാലാതിവർത്തിയായി നിലനിന്നു വന്നഇസ്ലാം മതം!  അതിത്രയും കാലം ഭൂമുഖത്ത് നിലനിന്നതുതന്നെ അതിന്റെ വലുതായ പ്രാധാന്യത്തേയും പ്രവാചക വചനങ്ങളുടെ നന്മയും കൊണ്ടുതന്നെ.

പണത്തിനുവേണ്ടി ഒരു മതത്തെ തന്നെ നാറ്റിക്കുന്ന മതനേതാക്കന്മാരെ തിരിച്ചറിയാൻ മതാനുയായികൾ എന്നാണിനി തയ്യാറാവുക. മത രാഷ്ട്രീയഭേദം മറന്ന് പ്രതികരിക്കണം. കടിച്ചുകീറണം ഇവരുടെ തൊലിഞ്ഞ ലോജിക്!

ഗൂഗിൾ പ്ലസ്സിൽ ഒരാൾ പറഞ്ഞതോർക്കുന്നു: മുടിപ്പള്ളി വിവാദം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പത്രകടലാസിലെങ്കിലും സത്യമായി കാണുന്ന പ്രബുദ്ധ കേരളത്തിന്റെ വിഷയം കൂടിയാണിത്. നാല്പതു കോടി നിക്ഷേപമെന്നത് പൊതുസമൂഹത്തിന്റെ കൂടെ പ്രശ്നമാണ്. മുസ്ലിം സമുദായം, മുഖ്യധാരയിൽ ഉള്ളടുത്തോളം കാലം ഇത്തരം അഭ്യാസങ്ങൾക്ക് മറുപടി പറയേണ്ടത് പൊതുസമൂഹം കൂടിയാണ്. ഇതിൽ മതത്തിന്റെ മാത്രം വിഷയമെന്നുള്ളത് ഇരുട്ടിനെ കൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ദർഗയും, ഉറൂസും, ചന്ദനക്കുടവും, ഉറുക്കും, മഷിയെഴുത്തും, നീക്കലും, കൂടലും, ഒഴിപ്പിക്കലും, മന്ത്രിച്ച് ഊതലും, രക്ഷകെട്ടലും, പറപ്പിക്കലും, പിഴപ്പിക്കലും നടത്തുന്ന പ്രബലമായ ഒരു സുന്നി വിഭാഗത്തിന്റെ അമരക്കാരന് ബിസിനെസ്സ് വ്യാപിപ്പിക്കാനുള്ള പുതിയ മേഖലയാണ് മുടിപ്പള്ളി. ഇതിനെതിരെ പ്രതികരിക്കുക എന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള ഏതൊരു പൗരന്റെയും കടമയാണ്. നിങ്ങളുടെ ആവിഷ്ക്കാര / അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടാൻ ഏത് മതശക്തിയേയും അനുവദിക്കരുത്. ശക്തമായി, വ്യക്തമായി അഭിപ്രായങ്ങൾ പറയുക തന്നെ വേണം!

Friday, February 10, 2012

നന്ദിഹിൽസ്

കര്‍‌ണാടകയുടെ തലസ്ഥാനമായ ബാഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ നന്ദിഹില്‍സ്. ടിപ്പുസുൽത്താൻ തന്റെ വേനൽകാലവസതിയായി നന്ദിഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നുവത്രേ. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദിഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എന്‍ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പില്‍നിന്ന് 1479 അടി ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു.  മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്.

ഗതാഗത സൗകര്യം
ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിമുതൽ തന്നെ ഇടവിട്ട് ബസ്‌ സൗകര്യം ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദിഹിൽസിലെ പ്രധാനകവാടം വരെയും വാഹനത്തിൽ പോകാവുന്നതാണ്. ബസ്സ് യാത്രയാണു തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇവിടെ എത്തിച്ചേരാൻ മറ്റൊരു മാർഗം കൂടിയുണ്ട്. ബാംഗ്ലൂർ സിറ്റിക്കുപുറത്തു സ്ഥിതിചെയ്യുന്ന ദൊഡ്ഡബെല്ലാപ്പൂർ എന്ന സിറ്റിയിൽ ചെന്നും നന്ദിഹിൽസിലേക്ക് എത്താവുന്നതാണ്. മജസ്റ്റിക്കിൽ നിന്നുള്ള ബസ് ഇപ്പോൾ ഉച്ചയ്‌ക്ക് 12:30 നു ശേഷം നിർത്തിവെച്ചിരിക്കുകയാണ്. പകരം ദൊഡ്ഡബെല്ലാപ്പൂർ വഴിമാത്രമേ ഉച്ചകഴിഞ്ഞുള്ള യാത്ര നടക്കുകയുള്ളൂ. പ്രൈവറ്റ് വാഹനങ്ങളിലാണ് യാത്രയെങ്കിൽ നന്ദിഹിൽസിൽ അവ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആകർഷണകേന്ദ്രങ്ങൾ
നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദിഹിൽസ്. കബ്ബന്‍ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും  യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. കിഴക്കാതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദിപ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദിഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദിഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ