Sunday, March 28, 2010

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍

‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ കണ്ടു... ഇഷ്ടപ്പെടാന്‍‌ മാത്രമൊന്നും ഇല്ല... മുണ്ടുപൊക്കിയും‌ ട്രൗസറൂരിയും‌ വൃത്തികേടു ധ്വനിപ്പിച്ചും‌ ഹരിശ്രീ അശോകന്‍‌ കുറേ ചിരിപ്പിക്കാനൊക്കെ നോക്കി... ജഗദീഷിന്റെ ആനമണ്ടത്തരങ്ങള്‍‌ 2 ഹരിഹര്‍‌ നഗറിനെ അപേക്ഷിച്ചു കൂറവുണ്ട്; എങ്കില്‍‌ക്കൂടി ഉള്ള തമശകള്‍‌ അസ്സഹനീയം‌ തന്നെ. നല്ലതെന്നു പറയാന്‍‌ ഒന്നുമില്ല.. എങ്കിലും‌ സിനിമയ്‌ക്കുശേഷം‌ കാണിക്കുന്ന ഷൂട്ടിങ്ങിനിടയിലെ തമാശകള്‍‌ രസകരമായിരുന്നു - തെല്ലൊരാശ്വാസം‌. നല്ലൊരു സിനിമയുടെ പാര്‍‌ട്ടുകളിറക്കി ലാല്‍‌ എന്തിനിങ്ങനെ സ്വന്തം‌ പേരു കളയുന്നു? രണ്ടു മണിക്കൂറേ ഉള്ളു എന്നു തോന്നുന്നു... ഭാഗ്യം‌. ക്ലൈമക്സ്‌ കണ്ടാല്‍‌ ഏറ്റു നിന്നു തെറിപറയാന്‍‌ തോന്നും. "പെട്ടിമറ്റം‌" എന്ന കലാപരിപാടി ഇതിലും‌ ആവര്‍‌ത്തിക്കുന്നു. പാട്ടുകളൊന്നും‌ ഗുണമില്ലായിരുന്നു. കേരളത്തെ മെത്തം‌ ഒരു കാലത്തു ചിരിപ്പിച്ച ആ നാലു കഥാപാത്രങ്ങളെ കൊന്നു കൊലവിളി നടത്തുകയാണ് ശ്രീ. ലാല്‍‌. അധികമൊന്നും‌ പറയാനില്ല; കണ്ടുനോക്ക്‌..

വാല്‍‌കഷ്‌ണം‌
പ്രിയപ്പെട്ട ലാല്‍‌ ഞങ്ങളിതിന്റെ നാലാം‌ ഭാഗം‌ കൂടി പ്രതീക്ഷിക്കുന്നു. ഒരപേക്ഷ ഉണ്ട്, ഒരു ആക്സിഡന്റു നടത്തി ആ നാലു കഥാപാത്രങ്ങളേയും‌ അങ്ങു കൊന്നുകളഞ്ഞേക്കണം; at least ജഗദീഷിന്റെ അപ്പുക്കുട്ടനെയെങ്കിലും‌.

0 comments:

Post a Comment

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ