Thursday, September 6, 2012

നാണമില്ലേ ഈ മനുഷ്യന്??

മൗനിയായ ഇന്ത്യൻ പ്രധാനമന്ത്രി ഒരു ദുരന്തകഥാപാത്രം എന്ന് അമേരിക്കയിലെ പ്രഖ്യാപിതപത്രമായ വാഷിങ്‌ഡൺ പോസ്റ്റ് ഇന്നലെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു!!
നാട്ടുകാരൊക്കെ ഒന്നുചേർന്ന് പറഞ്ഞുമടുത്തു, ഇപ്പോൾ അന്യനാട്ടുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.. അണ്ടർ അച്ചീവർ എന്ന് ടൈം മാഗസിൻ പറഞ്ഞു നാക്കെടുത്തു വെച്ചതേ ഉള്ളൂ... ലണ്ടനിലെ ഇണ്ടിപെണ്ഡൻസ് എന്ന പത്രവും തത്തുല്യമായ പരാമാർശം പ്രധാനമന്ത്രിയെ പറ്റി നടത്തിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംങിനെ പത്രം വിലയിരുത്തിയിരിക്കുന്നത്. മന്ത്രിസഭാംഗങ്ങള്‍ അഴിമതിയിലൂടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് നിശബ്ദത പാലിച്ചാണ് മന്‍മോഹന്‍ സിങ് സ്വന്തം പ്രശസ്തി നശിപ്പിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.



മാഡത്തിന്റെ മൂടും താങ്ങി നടന്ന് സകല അഴിമതികൾക്കു നേരേയും കണ്ണടച്ച് അത്മാഭിമാനം പണയപ്പെടുത്തി ഈ മനുഷ്യൻ ഇനിയും എത്രനാൾ നമ്മളെ നയിക്കും? വാഷിങ്‌ഡൺ പോസ്റ്റ് നിർവഹിച്ചത് തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്നെയാണ് എന്നു കാണാവുന്നതാണ്. കേന്ദ്രം സകലശക്തിയും എടുത്ത് എതിർത്തിട്ടും; പത്രം ക്ഷമാപണം നടത്തണം എന്നുപറഞ്ഞിട്ടും അമേരിക്കൻ പത്രം അവരുടെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതു കാണാം. അമേരിക്കൻ ഭരണകൂടത്തെ തന്നെ പലതവണ വിമർശിച്ചെഴുതിയിട്ടുള്ളതാണ് വാഷിങ്‌ഡൺ പോസ്റ്റ് എന്നതോർക്കുക. ഭരണകൂടത്തിന്റെ അഴിമതികൾക്കെതിരെ വിമർശനബുദ്ധ്യാ പല ഫീച്ചറുകളും പ്രസിദ്ധീകരിച്ച് അവരുടെ പത്രധർമ്മം യഥാവിധം നിർവഹിച്ച ചരിത്രവും അവർക്കുണ്ട്. അങ്ങനെയൊരു പത്രം കേവലം വൈരാഗ്യബുദ്ധിപ്രകടിപ്പിച്ചതാനെന്നു കരുതാൻ മാർഗമില്ല. ഇങ്ങനെ നാണംകെട്ടു നടക്കുന്നതിലും ഭേദം രാജിവെച്ചു പൊയ്‌ക്കൂടെ ഈ മനുഷ്യന്!!

0 comments:

Post a Comment

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ